മട്ടന്നൂർ:-കാറിൽ കടത്തുകയായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന മാരക ലഹരി മരുന്നായ എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ. ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് കുടുംബസമേതം വരികയായിരുന്ന കൂത്തുപറമ്പ് കോട്ടയം പൊയിൽ സ്വദേശി ബെൻ്റി ഫഹദ് മഹലിൽ ഫഹദ് ഫജാസിനെ (31)യാണ് പിടി കൂടിയത്.
കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ അർ. ഇളങ്കോ ഐ.പി എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ സിറ്റി നർകോട്ടിക് സെൽ എ.സി.പി ജസ്റ്റിൻ എബ്രഹാമിന്റെ നിർദേശ പ്രകാരം മട്ടന്നൂർ പോലീസും DANSAF ടീമംഗങ്ങളും ചേർന്ന് ഇന്നലെ രാത്രി 11.30 മണിയോടെ മട്ടന്നൂരിൽ വെച്ച് നടത്തിയ പരിശോധനയിൽ മട്ടന്നൂർ പാലോട്ടുപള്ളിക്ക് സമീപം വെച്ചാണ് ഇയാൾ പിടിയിലായത്.
കാർ പരിശോധന നടത്തിയ പോലീസ് സംഘം ഒളിപ്പിച്ചു വെച്ച നിലയിൽ 73 ഗ്രാം എം.ഡി.എം.എ.കണ്ടെടുത്തു. ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച കെ.എൽ.58.വൈ.5077 നമ്പർ കാർ കസ്റ്റഡിയിലെടുത്തു.കണ്ണൂരിലെ പല ഭാഗത്തും എം.ഡി.എം എ എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ.
സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ കെ.കൃഷ്ണൻ്റെ നേതൃത്വത്തിൽ എസ്.ഐ.കെ.വി.ഉമേശൻ, എസ്.ഐ.ശശീന്ദ്രൻ , സിപി ഒ മാരായ പ്രമോദ്, വിനോദ്, DANSAF അംഗങ്ങളായ എസ് എ റാഫി അഹമ്മദ്, സിപി ഒ മാരായ ബിനു, രാഹുൽ, രജിൽ, അനൂപ് എന്നിവരടങ്ങിയ സംഘമാണ് എം.ഡി.എം എ മയക്കുമരുന്ന് പിടികൂടിയത് .
ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കും.