മയ്യിൽ കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയത്തിൽ രാധാകൃഷ്ണൻ പട്ടാന്നൂരിൻ്റെ ശലഭദേശാടനം എന്ന നോവലിൻ്റെ നോവൽ ചർച്ച സംഘടിപ്പിച്ചു


മയ്യിൽ: കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയം ഒ.എം.ഡി വായനാവേദിയുടെ ആഭിമുഖ്യത്തിൽ രാധാകൃഷ്ണൻ പട്ടാന്നൂരിൻ്റെ ശലഭദേശാടനം എന്ന നോവലിൻ്റെ ആസ്വാദനം മുകുന്ദൻ അയനത്ത് നിർവഹിച്ചു. 

കാലത്തിൻ്റെ കുത്തൊഴുക്കിൽ ജീവിതം തേടി വിവിധ ദേശങ്ങളിൽ ശലഭദേശാടനം നടത്തുന്നവരാണ് ഇതിലെ കഥാപാത്രങ്ങളെന്ന് അദ്ദേഹം പറഞ്ഞു.വി.പി ബാബുരാജ്, വി.മനോമോഹനൻ മാസ്റ്റർ ,പി .വി ശ്രീധരൻ മാസ്റ്റർ ,കെ.ബാലകൃഷ്ണൻ കെ.ഗംഗാധരൻ മാസ്റ്റർ ,സതീഷ് തോപ്രത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

രാധാകൃഷ്ണൻ പട്ടാന്നൂർ നോവൽ രചനയുടെ അനുഭവ പശ്ചാത്തലം വിവരിച്ചു.കെ.കെ ഭാസ്ക്കരൻ (പ്രസി.സി.ആർ.സി) അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ദിലീപ് കുമാർ സ്വാഗതവും പി.കെ പ്രഭാകരൻ(സെക്ര. സി.ആർ.സി ) നന്ദിയും പറഞ്ഞു.





Previous Post Next Post