കണ്ണൂർ: - പ്രതികൂല കാലവസ്ഥയും ,വിസിബിലിറ്റി കുറവും കാരണം കണ്ണൂർ എയർപോർട്ടിൽ 7.45 ന് ഇറഗേണ്ട ഇൻഡിഗോ 6 E 7225 ഹൈദരബാദ് - കണ്ണുർ വിമാനമാണ് 9.15ന് കോയമ്പത്തൂരിൽ ഇറക്കിയത്.
രണ്ട് തവണ ലാൻഡ് ചെയ്യാൻ ക്യാപ്റ്റൻ ശ്രമിച്ചെങ്കിലും പ്രതികൂല കാലവസ്ഥ കാരണം ലാൻഡ് ചെയ്യാൻ സാധിച്ചില്ല തുടർന്നാണ്ഇ കോയമ്പത്തൂരിലേക്ക് പുറപ്പെട്ടത്. യാത്രക്കാരെ ഇത് ഏറെ ബുദ്ധിമുട്ടിലാക്കിയെങ്കിലും 11 മണിയോടെ കണ്ണുരിൽ തിരിച്ചിറക്കിയത് ആശ്വാസമായി.