ഇ.പി.കെ.എൻ എസ് സ്കൂൾ അപ്ഗ്രേഡ് ചെയ്യണം - പി.ടി.എ വാർഷിക ജനറൽ ബോഡി പ്രമേയം


കൊളച്ചേരി: - 
കൊളച്ചേരി ഇ.പി. കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂൾ യുപി സ്കൂളായി ഉയർത്തണമെന്ന് പി.ടി.എ, മദേർസ് ഫോറം, എസ് എസ് ജി ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ഈ പ്രദേശത്തു നിന്നുമുള്ള കുട്ടികൾക്ക് ഉപരിപഠനത്തിന് ദൂരെ പോകേണ്ട സാഹചര്യമാണുള്ളത്. ഇത് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.അടുത്ത പഞ്ചായത്തിലെ യുപി സ്കൂളുകളിലേക്കാണ് കുട്ടികൾ പോവേണ്ടിവരുന്നത്.സ്ഥലസൗകര്യവും മെച്ചപ്പെട്ട ഭൗതിക, അക്കാദമിക സാഹചര്യങ്ങളുമുള്ള ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്താൽ അത് പൊതുവെ പിന്നോക്കം നിൽക്കുന്ന ഈ ഗ്രാമത്തിൻ്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിക്ക് ഏറെ ഗുണം ചെയ്യും. രക്ഷിതാക്കൾക്ക് അത് വലിയ ആശ്വാസമാവും.

വാർഷിക ജനറൽ ബോഡി കൊളച്ചേരി എഡ്യൂക്കേഷനൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് കെ.വി.പവിത്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ടി.വി.സുമിത്രൻ അധ്യക്ഷനായി. പ്രഥമാധ്യാപകൻ വി.വി.ശ്രീനിവാസൻ റിപ്പോർട്ടും സ്റ്റാഫ് സെക്രട്ടരി ടി.മുഹമ്മദ് അഷ്റഫ് കണക്കും അവതരിപ്പിച്ചു.കെ.വി.ശങ്കരൻ പ്രമേയം അവതരിപ്പിച്ചു.വി.വി. രേഷ്മ, ഇ.എ.റാണി എന്നിവർ അക്കാദമിക മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു.വി.വി.നിമ്മി, പി.പി.സരള, കെ.രമ്യ തുടങ്ങിയവർ സംസാരിച്ചു.കെ.ശിഖ സ്വാഗതവും വി. രേഖ നന്ദിയും പറഞ്ഞു.

പുതിയ പി.ടി.എ കമ്മറ്റി ഭാരവാഹികളായി ടി.വി.സുമിത്രൻ (പ്രസിഡൻറ്) കെ.കുഞ്ഞിക്കണ്ണൻ (വൈസ് പ്രസിഡൻ്റ്) പ്രിയ.കെ.എ (വൈസ് പ്രസിഡൻ്റ്) എന്നിവരെയും മദേർസ് ഫോറം ഭാരവാഹികളായി നമിത പ്രദോഷ് (പ്രസിഡൻ്റ്) പ്രിയ.കെ.വി, റോഷിനി.ടി.പി (വൈസ് പ്രസിഡൻ്റ്) എന്നിവരേയും എസ് എസ് ജി ഭാരവാഹികളായി പി.പി കുഞ്ഞിരാമൻ (ചെയർമാൻ) കെ.വി.ശങ്കരൻ, വി. രേഖ (വൈസ് ചെയർമാൻ) എന്നിവരേയും തെരഞ്ഞെടുത്തു.




Previous Post Next Post