മയ്യിൽ :- കയരളം നോർത്ത് എഎൽപി സ്‌കൂൾ വായന വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അക്ഷരക്കൂട്ടം വിവിധ പരിപാടികളോടെ സമാപിച്ചു. ഒറപ്പടി യുവജന ഗ്രന്ഥാലയം സന്ദർശിച്ച് ഗ്രന്ഥശാല പ്രവർത്തനവും പുസ്തകങ്ങളും പരിചയപ്പെട്ടു. ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള സി കെ ശേഖരൻ മാസ്റ്റർ പുരസ്‌കാരം നേടിയ കെ പി കുഞ്ഞികൃഷ്ണനെ ആദരിച്ചു. എ പി സുചിത്ര പൊന്നാടയണിയിച്ചു.
പുസ്തക പ്രദർശനം, വായന മത്സരം, സാഹിത്യ ക്വിസ് മത്സരം, വായനാ പ്രതിജ്ഞ എന്നിവയും നടന്നു. മാനേജ്‌മെന്റ് വകയായി 10,000 രൂപയുടെ പുസ്തകങ്ങൾ സ്‌കൂളിന് സമ്മാനിച്ചു.
അക്ഷരക്കൂട്ടം കെ പി കുഞ്ഞികൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. എം ഗീത ടീച്ചർ അധ്യക്ഷയായി. എ പി സുചിത്ര, വി സി മുജീബ് മാസ്റ്റർ , കെ വൈശാഖ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ക്വിസ് മത്സരത്തിൽ പി ദേവർഷ് ഒന്നാം സ്ഥാനവും ഫാത്തിമത്തുൽ റിൻഫ രണ്ടാം സ്ഥാനവും നേടി.