മയ്യിൽ:-പ്രവാസി ഫെഡറേഷൻ മയ്യിൽ മണ്ഡലം സെക്രട്ടറി ആയിരിക്കെ അന്തരിച്ച സഖാവ് കെ വി രവീന്ദ്രന്റെ രണ്ടാം ചരമ ദിനത്തിൽ പ്രവാസി ഫെഡറേഷൻ മയ്യിൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം, സിപിഐ മയ്യിൽ മണ്ഡലം സെക്രട്ടറി കെ വി ഗോപിനാഥ് ഉൽഘാടനം ചെയ്തു,
ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം വിജയൻ നണിയൂർ അനുസ്മരണ പ്രഭാഷണം നടത്തി, വി വി ശ്രീനിവാസൻ, ഭാസ്കരൻ പി നണിയൂർ, കെ പി നാരായണൻ എന്നിവർ സംസാരിച്ചു ചന്ദ്രൻ കോളച്ചേരി ആദ്യക്ഷനായി സുധൻ നണിയൂർ സ്വാഗതം പറഞ്ഞു.