കരിങ്കൽ ക്കുഴി:സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും കെ.എസ് & എ സി മുൻ പ്രസിഡൻ്റുമായിരുന്ന കെ.വി.രവീന്ദ്രൻ്റെ സ്മരണാർഥം ഏർപ്പെടുത്തിയ കൊളച്ചേരി ഗ്രാമ പ്രതിഭാ പുരസ്കാരം നർത്തകിയും നടിയുമായ മാളവികാ നാരായണന് ഇന്ന് (ജൂലൈ 24 ഞായർ.) സമർപ്പിക്കും.വൈകു. 5 ന് നണിയൂർ എൽ പി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ.കെ.കെ.രത്നകുമാരി പുരസ്കാരം നൽകും.വി.വി.ശ്രീനിവാസൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അഡ്വ.പി.അജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തും. ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിക്കും. തുടർന്ന് പ്രവീൺ കൃഷ്ണ, മുല്ലക്കൊടി സംവിധാനം ചെയ്ത ഹ്രസ്വചിത്രങ്ങളുടെ പ്രദർശനം നടക്കും