നൂഞ്ഞേരി: -29മത് എസ് എസ് എഫ് ചേലേരി സെക്ടർ സാഹിത്യോത്സവ് സമാപിച്ചു സാഹിത്യോത്സവ് സമിതി ചെയർമാൻ ഉനൈസ് മുസ്തഫയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ദേശീയ അധ്യാപക അവാർഡ് ജേതാവ് എം രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. SSF തളിപ്പറമ്പ് ഡിവിഷൻ ഫിനാൻസ് സെക്രട്ടറി മുനീർ ഇർഫാനി സന്ദേശപ്രഭാഷണം നടത്തി.ചേലേരി, നൂഞ്ഞേരി യൂണിറ്റുകൾ യഥാക്രമം ഒന്ന് രണ്ട് സ്ഥാനവും,ഷാമിൽ ആർ കലാപ്രതിഭയും.മുഹമ്മദ് വി പി സർഗ്ഗ പ്രതിഭ യുമായി തെരഞ്ഞെടുത്തു.
സമാപന സംഗമം നസീർ സാഹിദിയുടെ അധ്യക്ഷതയിൽ സമസ്ത കണ്ണൂർ ജില്ലാ സെക്രട്ടറി അഷ്റഫ് സഖാഫി പള്ളിപ്പറമ്പ് ഉദ്ഘാടനവും റഷീദ് ദാരിമി അനുമോദന പ്രഭാഷണവും നടത്തി .വേദിയിൽ ഇ വി കാദർ ഹാജി, ഹാഫിള് സാബിത് ജൗഹരി,സുഫിയാൻ മാലോട്ട്, അസദ് ദാലിൽ, ഷമീം നൂഞ്ഞേരി,അസ്‌ലം ദാലിൽ, സാലിം മാലോട്ട് എന്നിവർ പങ്കെടുത്തു. സഫ്‌വാൻ സി എച്ച് നന്ദിയും പറഞ്ഞു