തലശ്ശേരി: - വരുമാന കുറവ് കാരണം പ്രതിസന്ധി നേരിടുന്ന ക്ഷേത്രങ്ങളെ സ്വയം പര്യാപ്തതയിലെത്തിക്കുന്ന ത്തിനുള്ള കർമ്മ പദ്ധതി കൾക്ക് രൂപം നൽകുമെന്ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് MR മുരളി പറഞ്ഞു. ബോർഡിന് കീഴിൽ വിവിധ ഡിവിഷനു കീഴിലായി നടക്കുന്ന ഡിവിഷൻ തല യോഗങ്ങളുടെ ഭാഗമായി നടന്ന തലശ്ശേരി ഡിവിഷനിലെ ക്ഷേത്ര ഭരണാധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്രങ്ങളെയും കാവുകളെയും കൂടുതൽ ഭക്ത ജന സൗഹൃദമാക്കും. ചരിത്രവും ഐതിഹ്യവും ഇഴചേർന്നു ശില്പ ചാരുതയാർന്ന നിർമ്മാണ വൈദ്ധഗ്ത്താൽ ശ്രദ്ധയാകർഷിക്കുന്ന മലബാറിലെ പ്രധാന ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് തീർത്ഥാടന ടൂറിസം പദ്ധതിയും തീർത്താടന ഇടനാഴിയും സ്ഥാപിക്കും. ഇതിന്റെ ഭാഗമായി ക്ഷേത്രങ്ങളോടനു ബന്ധിച്ചു പൈതൃക മുസിയങ്ങൾ നിർമ്മിക്കും... ക്ഷേത്ര പുനരുധാരണത്തിനും, നവീകരണത്തിന് മായി പിന്നോക്കം നിൽക്കുന്ന ക്ഷേത്രങ്ങൾക്ക് പ്രത്വക പരിഗണന നൽകി കൊണ്ട് ഗ്രാന്റ് അനുവദിക്കും. എല്ലാ ക്ഷേത്രങ്ങളിലും മുഴുവൻ അടിസ്ഥാന തസ്തികളിലും ജീവനക്കാരെ നിയമിക്കും.
തലശ്ശേരി പൈതൃക ടൂറിസം പദ്ധതി യിലൂടെയും കിഫ്‌ബി പദ്ധതി പ്രകാരവും കൊട്ടിയൂർ. തിരുനെല്ലി, മൃദങ്ങശൈലേശ്വരി. മക്രെരി, തൊടീക്കളം തുടങ്ങിയ ക്ഷേത്രങ്ങളിൽ വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ട്.ക്ഷേത്ര ഭൂമി പ്രയോജനപെടുത്തി വഴിപാടിതര വരുമാന പദ്ധതികൾക്കും രൂപം നൽകും.
തലശ്ശേരി അണ്ടലൂർ കാവിൽ വെച്ച് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് MR മുരളി അധ്യക്ഷത വഹിച്ച യോഗത്തിൽ ദേവസ്വം ബോർഡ് കമ്മിഷണർ AN നീലകണ്ഠൻ, സ്ഥിരം സമിതി അധ്യക്ഷൻ pk മധു സൂദനൻ ബോർഡ് അംഗങ്ങൾ ആയ കെ ജനാർധനൻ, കെ ലോഹ്യ തലശ്ശേരി എറിയ കമ്മിറ്റി ചെയർമാൻ TK സുധി അംഗങ്ങൾ ആയ കെ ഗോപാലൻ മാസ്റ്റർ., PK രാഗേഷ്, പ്രഭാകരൻ മാസ്റ്റർ, സതീശൻ തില്ലങ്കേരി, ഉണ്ണി കൃഷ്ണൻ, പി വിനീത,, എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് കമ്മിഷണർ NK ബൈജു സ്വാഗതവും എക്സിക്യൂട്ടീവ് ഓഫീസർ അജിത്ത് പറമ്പത്ത് നന്ദിയും പറഞ്ഞു.