കണ്ണൂർ:-വായനമാസാചരണത്തിന്റെ ഭാഗമായി പി എൻ പണിക്കർ ഫൗണ്ടേഷൻ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല രചനാമത്സര വിജയികളെ പ്രഖ്യാപിച്ചു.
ഒന്ന്, രണ്ട് സ്ഥാനം യഥാക്രമത്തിൽ: യു പി വിഭാഗം കവിത: പി വി അദ്വിനി കൃഷ്ണ (സി പി എൻ എസ് ജി എച്ച് എസ് എസ്, മാതമംഗലം), എം ദേവ്‌ന ഷിമീഷ് (കാവുംഭാഗം സൗത്ത് യു പി സ്‌കൂൾ). യു പി കഥ: കെ ദിയ (മമ്പറം യു പി സ്‌കൂൾ), നിവേദിത വിനോദ് (മാനന്തേരി യു പി ). എച്ച് എസ് കഥ: എ നിവേദ്യ (ജി എച്ച് എസ് എസ് അരോളി), കെ എം മയൂഖ (ജി എച്ച് എസ് എസ് വടക്കുമ്പാട്), എച്ച് എസ് കവിത: കെ പി റിസ ഫൈസൽ (എം എം എച്ച് എസ് എസ് ന്യൂമാഹി), സിയാന എസ് മോഹൻ (എ കെ ജി സ്മാരക എച്ച് എസ് എസ്, പെരളശ്ശേരി). എച്ച് എസ് എസ് കഥ: ചന്ദന സുജിത്ത് (കെ പി ആർ ജി എച്ച് എസ് എസ്, കല്യാശ്ശേരി), സ്വരൺദീപ് (ഗവ. ബ്രണ്ണൻ എച്ച് എസ് എസ്, തലശ്ശേരി). എച്ച് എസ് എസ് കവിത: കെ നിരഞ്ജന (ജി എച്ച് എസ് എസ്, ശ്രീകണ്ഠപുരം), കെ അളകനന്ദ (എ വി എസ് ജി എച്ച് എസ് എസ്, കരിവെള്ളൂർ). സമ്മാനദാനം ജൂലൈ 23 ഉച്ച മൂന്നിന് കണ്ണൂർ ഡിപിസി ഹാളിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും