മയ്യിൽ :- കെ.വി.കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ട്രസ്റ്റ് രക്ഷാധികാരിയും സാമൂഹ്യ സാസ്കാരികപ്രവർത്തകയുമായ കെ.വി. യശോദ ടീച്ചറുടെ സപ്തതി സമാദരണ സമ്മേളനം കൊറ്റ്യത്ത് സദാനന്ദൻ ഉദ്ഘാടനം ചെയ്തു.
പി.കെ.വിജയൻ കെ.പി.കുഞ്ഞികൃഷ്ണൻ , രാധാകൃഷ്ണൻ മാണിക്കോത്ത് പി.പി. അരവിന്ദാക്ഷൻ കെ.ബാലകൃഷ്ണൻ രവി നമ്പ്രം പി.കെ.ഗോപാലകൃഷ്ണൻ ,രവി മാണിക്കോത്ത്, ഇ.പി.രാജൻ, കെ.നാരായണൻ എം.വി കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു.
ഡോ.സി.കെ.മോഹനൻ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ.രാജഗോപാലൻ സ്വാഗതവും ഒ.എം. മധുസൂദനൻ നന്ദിയും പറഞ്ഞു.