കാട്ടാമ്പള്ളി:- കാട്ടാമ്പള്ളിപാലത്തിന് മുകളിൽ കൂറ്റൻ മരം കടപുഴകി വീണു.പാലത്തിൻ്റെ കൈവരി തകർന്നു. ഒരു മണിക്കൂറിലേറെ ശ്രമഫലമായി വളപട്ടണം പോലീസും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.ഇന്ന് രാവിലെ 6.45 ഓടെയാണ് സംഭവം.പാലത്തിന് മുകളിൽമരം കടപുഴകി വീണ വിവരം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വളപട്ടണം എസ്.ഐ.വിനോദിൻ്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ മനോജ്, സിഞ്ചു, സന്ദീജ് എന്നിവരടങ്ങിയ പോലീസ് സംഘവും നാട്ടുകാരും ലീഗ് പ്രവർത്തകരായ മുത്തലിബ് എം എ , അസീം കാട്ടാമ്പള്ളി ,അസീബ് എം പി എന്നിവരടങ്ങുന്ന സംഘവും ഒരു മണിക്കൂറോളം നേരത്തെ ശ്രമഫലമായാണ് മരം മുറിച്ച് നീക്കി കാട്ടാമ്പള്ളിപാലം വഴിയുള്ള ഗതാഗതം സാധാരണ നിലയിലാക്കിയത്. മരം കടപുഴകിയ സമയത്ത് വാഹനവും കാൽനടയാത്രക്കാരും ഇല്ലാത്തത് വലിയ അപകടം ഒഴിവായി .