മയ്യിൽ :- ഒ എം. നാരായണൻ മാസ്റ്റർ (84) നിര്യാതനായി .
ഭാര്യ ഇ.വി.പത്മാവതി
മകൻ ഇ.വി.ശരത്.
സഹോദരങ്ങൾ:- രോഹിണി, മലപ്പട്ടം, ദാക്ഷായണി, കമല മയ്യിൽ, ഓമന, ചെന്നൈ, ചന്ദ്രമതി (റിട്ട. അധ്യാപിക)മയ്യിൽ പരേതരായ നാരായണി, ഭാരതി, ശ്രീധരൻ, പ്രഭാകരൻ .
ഭൗതീക ശരീരം മയ്യിൽ വീട്ടിൽ പൊതു ദർശനത്തിന് ശേഷം സംസ്ക്കാരം ഇന്ന് രാത്രി 7.30 ന് കണ്ടക്കൈ പൊതുശ്മശാനത്തിൽ നടക്കും.
1980 ൽ മലപ്പട്ടത്ത് ഗവ.ഹൈസ്കൂൾ അന്നത്തെ LDF സർക്കാർ അനുവദിച്ചപ്പോൾ ശ്രീകണ്ഠാപുരം ഗവ: ഹൈ സ്കൂളിൽ നിന്നും ഹെഡ്മാസ്റ്ററുടെ ചുമതലയേറ്റെടുത്ത് മലപ്പട്ടം ഗവ: ഹൈ സ്കൂളിനെ ഇന്നു കാണുന്ന നിലവാരത്തിലേക്ക് കൈപിടിച്ച് ഉയർത്താൻ നാട്ടുകാരനെന്ന നിലയിൽ ആത്മാർത്ഥമായ പരിശ്രമം നടത്തിയത് നാരായണൻ മാസ്റ്ററായിരുന്നു.