വളപട്ടണം:-ഹരിയാനയിൽ നടന്ന ഖേലോ ഇന്ത്യ മത്സരത്തിൽ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ വിജയികളായവളപട്ടണം ശ്രീഭാരത് കളരി സംഘത്തിലെ വിദ്യാർഥികളെ അനുമോദിച്ചു.
തദ്ദേശ സ്വയംഭരണ -എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിജയികളായ ദുർഗ പ്രകാശ്, കെ അനുഗ്രഹ, വി വി സായൂജ് എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി.വളപട്ടണം പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷമീമ അധ്യക്ഷത വഹിച്ചു.
ശ്രീഭാരത് കളരി സംഘം മുഖ്യപരിശീലകൻ എസ് ആർ ഡി പ്രസാദ് ഗുരുക്കൾ അനുഗ്രഹ പ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം ലളിത ദേവി, ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡണ്ട് പി ശശീന്ദ്രൻ, ശ്രീഭാരത കളരി സംഘം സെക്രട്ടറി എം സി ലിനുകുമാർ, പ്രസിഡണ്ട് ടി ശശികുമാർ എന്നിവർ സംസാരിച്ചു.