മയ്യിൽ :- പുരോഗമന കലാസാഹിത്യ സംഘം മയ്യിൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടം സംഘടിപ്പിച്ചു.ലൈബ്രറി കൗൺസിൽ കണ്ണൂർ ജില്ലാ സെക്രട്ടറി പി.കെ വിജയൻ ഉദഘാടനം ചെയ്തു.മികച്ച ലൈബ്രറി പ്രവർത്തകൻ അവാർഡ് ജേതാവ് കെ.പി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു.ടി.പി നിഷ ടീച്ചർ ,ശ്രീധരൻ സംഘമിത്ര ,കെ രാമകൃഷ്ണൻ മാസ്റ്റർ പ്രസംഗിച്ചു.
തുടർന്ന് കവിയരങ്ങും സംഘടിപ്പിച്ചു.മേഖല സെക്രട്ടറി വിനോദ് കെ നമ്പ്രം സ്വാഗതവും കെ.സി രമേശൻ നന്ദിയും പറഞ്ഞു.