ഇന്ന് ചാന്ദ്ര ദിനം


മനുഷ്യൻ എക്കാലവും ജിജ്ഞാനസയോടെയും, പ്രതീക്ഷയോടെയും കണ്ടിരുന്ന ഉപഗ്രഹമാണ് ചന്ദ്രൻ. 

ലാറ്റിൻ ഭാഷയിൽ ചന്ദ്രൻ  'ലൂണ' എന്നറിയപ്പെടുന്നു. 

ചന്ദ്രനെ ക്കുറിച്ചു പഠിക്കുന്ന ശാസ്ത്ര ശാഖയാണ് സെലനോളജി.

ഭൂമിയുടെ ഒരേയൊരു പ്രകൃതിദത്ത ഉപഗ്രഹമാണ് ചന്ദ്രൻ. 

മനുഷ്യന് കാലുകുത്താൻ സാധിച്ച ഏക ആകാശ ഗോളവും ചന്ദ്രനാണ്. 

ഉപഗ്രഹങ്ങളിൽ വലുപ്പം കൊണ്ടും ഭാരം കൊണ്ടും വ്യാസം കൊണ്ടും ചന്ദ്രൻ അഞ്ചാം സ്ഥാനത്താണ്. 

ഭൂമിയിൽ നിന്ന് ശരാശരി 3, 84 ,403 കിലോമീറ്റർ ദൂരെയാണ് ചന്ദ്രൻ സ്ഥിതി ചെയ്യുന്നത്. 

ഭൂമിക്കു ചുറ്റും ഒരു തവണ പ്രദക്ഷിണം ചെയ്യാൻ ചന്ദ്രന് 27 .3 ദിവസങ്ങൾ വേണം. 

ചന്ദ്രോപരിതലത്തിൻറെ 59 ശതമാനം ഭാഗം മാത്രമാണ് ഭൂമിയിൽ ദൃശ്യമാകുന്നത്. 

ചന്ദ്രനിൽ പകൽ സമയത്തെ ശരാശരി ഉപരിതല താപനില 107 ഡിഗ്രി സെൽഷ്യസും രാത്രി സമയത്തേത് -153 ഡിഗ്രി സെൽഷ്യസും ആണ് .

ചന്ദ്രനിൽ അന്തരീക്ഷമില്ലാത്തതുകൊണ്ടു ചന്ദ്രനിലെ ആകാശത്തിന് കറുപ്പ് നിറമാണ് .

ദൂരദർശിനിയുടെ കണ്ടുപിടുത്തമാണ് ചാന്ദ്ര നിരീക്ഷണ രംഗത്ത് കുതിച്ചുചാട്ടം വരുത്തിയത്. ഗലീലിയോ ഗലീലി എന്ന ശാസ്ത്രതഞ്ജൻ ദൂരദർശിനി ഉപയോഗിച്ചു ചന്ദ്രനിലെ പർവ്വതങ്ങളും  ഗർത്തങ്ങളും വീക്ഷിക്കുന്നതിൽ വിജയിച്ചു .

1959 -ൽ സോവിയറ്റ് യൂണിയൻറെ ആളില്ലാത്ത ശൂന്യാകാശ വാഹനമായ ലൂണാർ  2  ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയതോടെ  മനുഷ്യൻറെ ചാന്ദ്രയാത്രാ സ്വപ്നങ്ങൾക്ക് ജീവൻ വച്ചു. 


  ഈ ഉപഗ്രഹത്തിലെ രഹസ്യങ്ങൾ അറിയാനുള്ള ആഗ്രഹമാണ് ചന്ദ്ര പര്യക്ഷണങ്ങളിലേക്ക് ശാസ്ത്ര ലോകത്തെ നയിച്ചതും, മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതും . 


                              ഇന്ന് ജൂലായ് 21 


മനുഷ്യ രാശിയുടെ ചരിത്രത്തിലെ  വളരെ സവിശേഷമായ ഒരു സംഭവത്തിന്റെ ഓർമ്മ പുതുക്കുന്ന ദിവസo . 1969 ൽ  ഇതേ ദിവസമാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയത്.

അമേരിക്കക്കാരായ 

നീൽ ആംസ്ട്രോങ്,

എഡ്വിൻ ആൽഡ്രിൻ 

മൈക്കൽ കോളിൻസ് എന്നിവരാണ്  1969 ജൂലായ് 16  ന് ഫ്ലോറിഡയിൽ  നിന്ന് വിക്ഷേപിക്കപ്പെട്ട  ആ ചരിത്ര ദൗത്യത്തിൻറെ ഭാഗമായത് .

               

.ആ മഹത്തായ സംഭവത്തിന്റെ  52 ആം വാർഷീകമാണ് ഇന്ന് 2022  ഈ ചാന്ദ്ര ദിനത്തിൽ നാം ആഘോഷിക്കുന്നത്. 


ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം , മനുഷ്യന്റെ ആദ്യ ചാന്ദ്ര യാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും, പ്രത്യേകിച്ഛ് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്താനുമാണ് ജൂലായ് 21 ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്. 


- ( മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ദിനം.) കൃത്യമായി പറഞ്ഞാൽ 

1969   ജൂലായ് 20 തിന് രാത്രി  8 .17  ന് അപ്പോളോ 11   എന്ന  ( ഈഗിൾ എന്ന ചാന്ദ്ര പേടകം)   ബഹിരാകാശ  പേടകത്തിൽ ആണ്  അമേരിക്കയുടെ ആ  3  ബഹിരാകാശയാത്രികരും  ഭൂമിയുടെ ഏക ഉപഗ്രഹമായ ചന്ദ്രനിൽ ഇറങ്ങിയത്.

പ്രശാന്തിയുടെ സമുദ്രം എന്ന സ്ഥലത്താണ് അവർ ഇറങ്ങിയത്.

              എക്കാലത്തെയും ഏറ്റവും വലിയ സാങ്കേതിക നേട്ടം എന്നാണ്  ഈ  മുന്നേറ്റത്തെ നാസ റിപ്പോര്ടചെയ്തത്.

                        വാഹനം ലാൻഡ് ചെയ്ത 6 മണിക്കൂറിനു ശേഷം കമാൻഡർ  നീൽ ആംസ്ട്രോങ് ജൂലായ് 21 ന് പുലർച്ചെ  

2.56 നു ചന്ദ്രോപരിതലത്തിൽ കാലെടുത്തുവെച്ച ആദ്യത്തെ വ്യക്തിയായി.

തുർന്ന് 6 ചാന്ദ്ര ദൗത്യങ്ങളിലായി 12 പേർ ചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ട്.


ഇവരാണ് ആ 12 പേർ 

1.നീൽ ആംസ്ട്രോങ് 

2 . എഡ്വിൻ ആൽഡ്രിൻ 

3 . ചാൾസ് കോൺറാഡ് . 

4 .  അലൻ  ബീൻ 

5 . അലൻ ഷെപ്പേഡ്          

6 . എഡ്‌ഗാർ  മിച്ചൽ 

7 . ഡേവിഡ് സ്കോട്ട്     

8 . ജെയിംസ് ഇർവിൻ 

9 . ജോൺ യങ്ങ്                  

10 . ചാൾസ്‌  ഡ്യൂക്ക് 

11 . ഹാരിസൺ  ഷ് മിറ്റ്    

12 . യൂജിൻ സർ  നാൻ 


നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാലുകുത്തിയ  ആ സമയം അത്  ലോകമെമ്പാടുമുള്ള  തത്സമയ  ടി വി യിൽ  സംപ്രേക്ഷണം ചെയ്തു. " മനുഷ്യന് ഒരു ചെറിയ ചുവടു വെയ്പ്പ്,  മനുഷ്യരാശിക്ക് ഒരു വലിയ കുതിച്ചു ചാട്ടം " എന്നാണ് നീൽ ആംസ്ട്രോങ് ആ സംഭവത്തെ വിശേഷിപ്പിച്ചത്. 


ആംസ്ട്രോങ്  ഇറങ്ങി 19 ത് മിനിട്ടിനു ശേഷം രണ്ടാമതായി   എഡ്വിൻ   ആൽഡ്രിൻ ചന്ദ്രനിൽ ഇറങ്ങി. അവർ രണ്ടു പേരും പേടകത്തിന് പുറത്ത് 21   മണിക്കൂറും 31 മിനിറ്റും  ചെലവഴിച്ചു . ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ ഏകദേശം 21 .5 കിലോഗ്രാo ചാന്ദ്ര വസ്തുക്കൾ ശേഖരിക്കുകയും ചെയ്തു .

 ഇതേ സമയം മൂന്നാമത്തെ സഞ്ചാരിയായ മൈക്കൽ കോളിൻസ് 

അവരുടെ പേടകത്തെ ചന്ദ്രന്റെ ഭ്രമണപദത്തിൽ നിയന്ത്രിച്ചു കൊണ്ടിരിക്കുകയായിരുന്നു .


ബഹിരാകാശത്ത് ചെലവഴിച്ച ശേഷം  ജൂലായ് ..... 24 ന് ..മൂവരും  ഭൂമിയിൽ തിരിച്ചെത്തി പസഫിക് സമുദ്രത്തിൽ ഇറങ്ങി. 

            ഈ കാൽവെയ്പ്പിന്റെ സ്മരണാർത്ഥമായി 1971 ൽ 

അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സൺ ജൂലായ് 21 ദേശീയ ചാന്ദ്ര ദിനമായി പ്രഖ്യാപിച്ചു .

        പുതിയ സാധ്യതകൾക്കും പര്യവേക്ഷണങ്ങൾക്കും അവസരം തുറന്നപ്പോൾ ഈ ദിനം അമേരിക്കയുടെ മാത്രമല്ല ലോകത്തിന്റെ ചരിത്രത്തിലെ താനെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നായി മാറി. 


                    ഇന്ത്യയുടെ ചാന്ദ്ര ദൗത്യങ്ങൾ 


2022 ൽ  ഇന്ത്യക്കാരനെ ബഹിരാകാശത്തിലെത്തിക്കാൻ ലക്ഷ്യമിട്ട്  തുടങ്ങിയ ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമാണ് ചാന്ദ്രയാൻ പദ്ധതി .

 . അതിന്റെ ഭാഗമായി ചാന്ദ്രയാൻ  1 , ചന്ദ്രയാൻ 2 വിജയകരമായി വിക്ഷേപിച്ചു .


ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ അഭിമാന പദ്ധതിയായിരുന്നു ചാന്ദ്രയാൻ - 1 . 

രാജ്യത്തിന്റെ പ്രഥമ ചാന്ദ്ര ദൗത്യ മാണ് ഇത്‌ . 

ചാന്ദ്രയാൻ എന്ന വാക്കിന് ചാന്ദ്ര വാഹനം എന്നാണ് അർത്ഥം .

 2003 ൽ  അന്നത്തെ പ്രധാന മന്ത്രിയായിരുന്ന അടൽ ബിഹാരി  വാജ്‌പേയി ആണ് ഈ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.  

പിന്നീട്  5  വര്ഷം കഴിഞ്ഞാണ് ദൗത്യം യാഥാർഥ്യമായത് . 2008 ഒക്ടോബർ 22 ന്  ആന്ധ്രയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്നാണ് ചാന്ദ്രയാൻ - 1  വിക്ഷേപിച്ചത് . 

നവംബർ   8  ന് ചാന്ദ്രയാൻ - 1  

ചന്ദ്രൻറെ  ഭ്രമണപഥത്തിലെത്തി.

.പത്തുമാസത്തെ പ്രവർത്തനത്തിനുശേഷം ചാന്ദ്രയാൻ - 1  എന്ന 

ഉപഗ്രഹവുമായുള്ള ഭൂമിയുടെ ബന്ധം നിലച്ചു . ചന്ദ്രനിലെ ജല സാന്നിധ്യത്തെക്കുറിച്ചുള്ള സൂചനകൾ ശാസ്ത്രീയമായി സ്ഥിരീകരിക്കാൻ  ചാന്ദ്രയാൻ - 1 നു  കഴിഞ്ഞു . 

ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമാണ് ചന്ദ്രയാൻ - 2 . ചാന്ദ്രപേടകവും ലാന്ററും റോവറും അടങ്ങുന്ന ചാന്ദ്രയാൻ - 2 , 2019 ജൂലൈ 22 ന്  വിക്ഷേപിച്ചു.


2019 സെപ്റ്റംബർ 7 ന്  പുലർച്ചെ നടന്ന സോഫ്റ്റ് ലാന്റിങ്ങിന്റെ അവസാന ഘട്ടത്തിൽ വിക്രം ലാന്ററുമായുള്ള ബന്ധം ഓര്ബിറ്ററിനു നഷ്ട്ടപ്പെട്ടു. എന്നാൽ ഓർബിറ്റർ ദൗത്യം തുടർന്നു . 


 ചന്ദ്രനിലെ ജലസാന്നിധ്യം സ്ഥിതീകരിക്കാൻ  ചന്ദ്രയാൻ 1 നു കഴിഞ്ഞു എന്നത് വലിയ നേട്ടമായി കണക്കാക്കുന്നു. 


 ചന്ദ്രയാൻ പദ്ധതികളിലൂടെ ഇന്ത്യക്കാരും ചന്ദ്രനിൽ കാലുകുത്തുന്ന ചരിത്ര  നേട്ടത്തിനായി നമുക്ക് കാത്തിരിക്കാം . 

ആ  സ്വപ്നവുമായി 2022 ലെ ഈ ചാന്ദ്ര ദിനം നമുക്ക് ആഘോഷിക്കാം ..


സരസ്വതി .കെ  , ഫാർമസിസ്റ്റ് (തലശ്ശേരി ജനറൽ ആശുപത്രി )

സംസ്ഥാന സെക്രട്ടറി 

കെ .ജി .പി .എ

Previous Post Next Post