രാജസ്ഥാനിലുണ്ടായ കാർ അപകടത്തിൽ കൊളച്ചേരി, നാറാത്ത് സ്വദേശികൾക്ക് പരിക്ക്


കൊളച്ചേരി :- രാജസ്ഥാനിൽ മലയാളികൾ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ മൂന്നുപേർ കൊളച്ചേരി, നാറാത്ത് സ്വദേശികളാണ്. ഫഹദ്, നിസാമുദ്ദീൻ, സുഹൈൽ എന്നിവർക്കാണ് പരിക്കേറ്റത്. ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കിടെ രാജസ്ഥാനിലെ അൽവറിൽ വെച്ചാണ് ഇന്നോവ ക്രിസ്റ്റ കാർ അപകടത്തിൽപ്പെട്ടത്. 

അപകടത്തിൽ പരിക്കേറ്റ  മൂന്നുപേരെയും അൽവറിലെ ഒരു ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്. ഐമാ പ്രതിനിധികളുടെ സഹായം മലയാളികളുടെ സംഘടനയായ ഐമാ (AIMA) പ്രതിനിധികൾ അപകടത്തിൽപ്പെട്ടവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകിയിട്ടുണ്ട്.

Previous Post Next Post