ഇംഗ്ലീഷുമായി കൂട്ടുകൂടാൻ കുട്ടികൾക്കൊരു വേദി, ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് കൊളച്ചേരി ഇ പി കെ എൻ എസ് എ എൽ പി സ്കൂളിൽ തുടക്കമായി


കൊളച്ചേരി: - 
മാതൃഭാഷാ മാധ്യമത്തിൽ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നത് കൊണ്ട്  കുട്ടികൾ ഇംഗ്ലീഷിൽ പിന്നോക്കമായിപ്പോവുമോ? ഈ ആശങ്കയാണ് ഇംഗ്ലീഷ് മീഡിയം തേടിപ്പോവാൻ രക്ഷിതാക്കളെ നിർബന്ധിതരാക്കുന്നത്. എന്നാൽ ആ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് തെളിയിക്കുന്നതിനായി കൊളച്ചേരി ഇ.പി. കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂളിൽ നടപ്പിലാക്കുന്ന ഇംഗ്ലീഷ് എൻറിച്ച്മെൻറ് പ്രോഗ്രാമിന് തുടക്കമായി. അതിൻ്റെ ഭാഗമായുള്ള കുട്ടികളുടെ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു.

കണ്ടക്കൈ കൃഷ്ണവിലാസം സ്കൂളിലെ അധ്യാപിക എം. ഷീജ കുട്ടികളുമായി ഇംഗ്ലീഷിൽ സംവദിച്ചു കൊണ്ട് നടത്തിയ ഉദ്ഘാടന ക്ലാസോടെയാണ് തുടക്കമായത്. ഇംഗ്ലീഷ് റൈമുകൾആക്ടിവിറ്റികൾ,കഥകൾ,പാവനാടകവുമെല്ലാമായി കുട്ടികൾ ഭാഷയുടെ അപരിചിതത്വം മറന്ന് ആർത്തുല്ലസിച്ചു.

ഹൈഫ സീനത്ത് അധ്യക്ഷത വഹിച്ചു. അമേയ സത്യൻ അവതാരകയായി. നിപുണ ആശംസാ പ്രസംഗം നടത്തി. വി.വി. രേഷ്മ ടീച്ചർ അക്കാദമിക മാസ്റ്റർ പ്ലാൻ വിശദീകരിച്ചു.അൻവിയ സ്വാഗതവും അൻവിക നന്ദിയും പറഞ്ഞു.

Previous Post Next Post