'ഗ്രീൻലാൻഡ് വ്യൂസ്' നഴ്സറി ഗാർഡൻ ഉദ്ഘാടനം ചെയ്തു


മയ്യിൽ :-
ചെക്യാട്ട് കാവിൽ വിവിധ തരം നടീൽ വസ്തുക്കൾ, ഫലവൃക്ഷച്ചെടികൾ, പച്ചക്കറി ച്ചെടികൾ, ഇൻഡോർ, ഔട്ട്ഡോർ പ്ലാന്റുകൾ, വിവിധതരം പൂച്ചെടികൾ, ചെടിച്ചട്ടികൾ, ജൈവവളങ്ങൾ, എന്നിവയുടെ വില്പന കേന്ദ്രം മയ്യിൽ കൃഷി ഓഫീസർ ശ്രീ . എസ്. പ്രമോദ് ഉദ്ഘാടനം ചെയ്തു.

 നടീൽ വസ്തുക്കളുടെ ആദ്യ വില്പന മയ്യിൽ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ രവി മാണിക്കോത്ത് നിർവ്വഹിച്ചു. അലങ്കാരച്ചെടികളുടെ വില്പന പഞ്ചായത്ത് മെമ്പർ ശ്രീ ഇ.എം. രമേശനും നിർവ്വഹിച്ചു. 

ചടങ്ങിൽ . കെ.പി.ചന്ദ്രൻ മാസ്റ്റർ, കെ.പി.കുഞ്ഞികൃഷ്ണൻ , ഇ.കെ.നാരായണൻ നമ്പ്യാർ, ഗണേശൻ . KC,പ്രേമരാജൻ പുത്തലത്ത്, വിജയകുമാർ തടങ്ങിയവർ സംബന്ധിച്ചു. 

കൂടുതൽ പലതരത്തിലുള്ള ഫലവൃക്ഷ തൈകളും പൂച്ചെടികളും നഴ്സറികളിൽ അടുത്ത് തന്നെ ഉണ്ടാകുമെന്നും സംഘാടകർ അറിയിച്ചു.







Previous Post Next Post