കമ്പിൽ:- കമ്പിൽ മാപ്പിള ഹൈസ്കൂളിന് സ്കൂൾ വിക്കി അവാർഡ് കരസ്ഥമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത നസീർ മാസ്‌റ്ററെ സ്റ്റാഫ് & പി ടി എ ഉപഹാരം നൽകി ആദരിച്ചു.
ഉപഹാര സമർപ്പണം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി പി ദിവ്യ സ്കൂളിൽ വച്ച് നടന്ന് ചടങ്ങിൽ വച്ച് നിർവ്വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി കെ താഹിറ അധ്യക്ഷത വഹിച്ചു .ഗ്രാമപഞ്ചായത്ത് അംഗം എൽ നിസാർ,BPO ഗോവിന്ദൻ എടാടത്തിൽ, PTA പ്രസിഡണ്ട് മൊയ്തുഹാജി , മദർ PTA പ്രസിഡണ്ട് കെ പി നിഷ , പി.എസ് ശ്രീജടീച്ചർ,എൻ നസീർ മാസ്റ്റർ എന്നിവർ സംസാരിച്ചു.
ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ. കെ മുഹമ്മദ് മാസ്റ്റർ നന്ദിയും പറഞ്ഞു.