CPMവാഹന പ്രചാരണ ജാഥയ്ക്ക് തുടക്കമായി


കമ്പിൽ :-
CPI(M) നും മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ ജൂലായ് 13, 14 തീയ്യതികളിൽ മയ്യിൽ ഏരിയകളിൽ നടക്കുന്ന വാഹന പ്രചാരണ ജാഥ CPM ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ജാഥാ ലീഡർ എൻ.സുകന്യ ടീച്ചർക്ക് രക്തപതാക കൈമാറി ഉദ്ഘാടനം ചെയ്തു.

കമ്പിൽ ബസാറിൽ നടന്ന ചടങ്ങിൽ ഏരിയാ സെക്രട്ടറി എൻ. അനിൽകുമാർ അധ്യക്ഷത വഹിച്ചു.കെ ചന്ദ്രൻ ,കെ.സി ഹരികൃഷ്ണൻ പങ്കെടുത്തു.എൻ അശോകൻ സ്വാഗതം പറഞ്ഞു.

13 ന് ഉച്ചക്ക് 12.30 ന് പാട്ടയം വായനശാലക്കും, 1 മണിക്ക് കരിങ്കൽ കുഴി ബസാറിലും സ്വീകരണം നൽകും.




Previous Post Next Post