പെരുമാച്ചേരി :- എസ്എസ്എൽസി,പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥികൾക്കുള്ള അനുമോദനം വായനശാല വൈസ് പ്രസിഡണ്ട് ശ്രീ വി കെ ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി എം സജ്മ ഉദ്ഘാടനം ചെയ്തു.
കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി കൃതിയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായുള്ള പുസ്തകപരിചയം നവകേരള വായനശാല ചെറുപഴശ്ശി,സെക്രട്ടറി ശ്രീ പി കുഞ്ഞികൃഷ്ണൻ നിർവഹിച്ചു.
വായനശാല സെക്രട്ടറി ശ്രീ എ പി രമേശൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ കെ പി സജീവൻ, ശ്രീ കെ എം ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.