കൊളച്ചേരി :- കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ 1986-87 എസ്എസ് സി ബാച്ചിന്റെ നേതൃത്വത്തിൽ സ്മൃതി മധുരം കുടുംബ സംഗമവും അനുമോദന സമ്മേളനവും നടത്തി.കെഎംഎച്ച്എസ്എസ് റി ട്ട.അധ്യാപിക സി.എം.കാർത്യായനി ഉദ്ഘാടനം ചെയ്തു. സിനിമാ താരം മനോജ്.കെ.ജയൻ വിശിഷ്ടാതിഥിയായി. സൗഹൃദം കൂട്ടായ്മ പ്രസിഡന്റ് പി.ഷാജി അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം കൺവീനർ കെ.വി. ശ്രീജിത്ത്, പി.പി.രതീഷ് കുമാർ, പി.ടി.സുരേഷ്, സി.വി.പ്രകാശൻ, കെ.പി.അബ്ദുല്ല, പി. രേഷ്മ, സൗഹൃദം കൂട്ടായ്മ സെക്രട്ടറി പി. ഖൈറുന്നിസ എന്നിവർ പ്രസംഗിച്ചു.