വിദ്വേഷത്തിനും വിഭജനത്തിനുമെതിരെ സാംസ്കാരിക പ്രതിരോധം തീർക്കാൻ 'സാംസ്കാരിക പാഠശാല' സപ്തംബർ 4 ന്


മയ്യിൽ :-
പുരോഗമന കലാസാഹിത്യ സംഘം മയ്യിൽ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന സാംസ്കാരിക പാഠശാല സപ്തംബർ 4 ന് പാവന്നൂർ മൊട്ടയിൽ നടക്കും.

കുറ്റ്യാട്ടൂർ ബാങ്ക് ഹാളിൽ പ്രത്യേകം സജ്ജമാക്കിയ സി.കെ.ശൈലജ നഗറിൽ രാവിലെ 10 ന്  കെ.ഇ. എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യും.ഇ.പി.രാജഗോപാലൻ എം.കെ മനോഹരൻ ,നാരായണൻ കാവുംബായി തുടങ്ങിയവർ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിക്കും.

 കഥാകൃത്ത്ടി.പി വേണുഗോപാലൻ നാടകകൃത്ത് ശ്രീധരൻ സംഘമിത്ര , മികച്ച ഗ്രന്ഥശാല പ്രവർത്തക അവാർഡ് ജേതാവ് കെ.പി കുഞ്ഞികൃഷ്ണൻ, വനിതാ സാഹിതി ജില്ലാ പ്രസിഡന്റ് ശൈലജ തമ്പാൻ പങ്കെടുക്കും.

വൈകുന്നേരം കവിയരങ്ങ് , സാംസ്കാരിക സമ്മേളനം എന്നിവ നടക്കും.

Previous Post Next Post