സയ്യിദ് ഹാഷിം തങ്ങൾ വിനയം ജീവിതമുദ്രയാക്കി ജീവിച്ച മഹാൻ

 



 

കമ്പിൽ: - കമ്പിൽ ലത്വീഫിയ്യ ഇസ്ലാമിക്‌ സെന്റർ സംഘടിപ്പിച്ച മർഹൂം ഖാളി സയ്യിദ് ഹാഷിം ബാഅലവി കുഞ്ഞി തങ്ങൾ അനുസ്മരണ പ്രാർത്ഥന സദസ്സ് ലത്വീഫിയ്യ അറബിക് കോളേജ് കോൺഫറൻസ് ഹാളിൽ വെച്ച് നടന്നു.  എല്ലാ വിഷയത്തിലും വിശുദ്ധി കാത്തു സൂക്ഷിച്ച മഹാനാണെന്നും വിജ്ഞാന രംഗത്ത് അദ്ദേഹം സമർപ്പിച്ച സേവനങ്ങൾ തുല്യതയില്ലാത്തതാണെന്നും തന്റെ ആരോഗ്യവും സമയും ദീനിന്റെ വിഷയങ്ങൾക്ക് വേണ്ടി  മാറ്റിവെച്ച പണ്ഡിതനാണെന്നും യോഗം ഉദ്ഘാടനം ചെയ്ത സയ്യിദ് അലി ഹാഷിം ബാഅലവി തങ്ങൾ പറഞ്ഞു.

ബഷീർ നദ്‌വി അദ്ധ്യക്ഷത വഹിച്ചു ഹസ്നവി റഫീഖ് ഹുദവി അനുസ്മരണ പ്രഭാഷണം നടത്തി  പി പി സി മുഹമ്മദ് കുഞ്ഞി ഹാജി, മുഹമ്മദലി ഫൈസി, കെപി അബ്ദുൽ മജീദ് ,കെ കെ മുസ്ഥഫ ,ടി പി ആലി ഹാജി ,കെ സി അബ്ദുൽ സത്താർ ഹാജി, പോക്കർ ഹാജി, മമ്മു കമ്പിൽ, പി പി ജമാൽ, ഖാലിദ് ഹാജി, ഹംസ മൗലവി, കെ പി അബ്ദുൽ അസീസ്, റഹീം മാസ്റ്റർ, ഹംസ ഹാജി, ഹംസ മൗലവി  പങ്കെടുത്തു  മുജീബ് റഹ്മാൻ സ്വാഗതവും യൂസുഫ് മൗലവി നന്ദിയും പറഞ്ഞു

Previous Post Next Post