കുറ്റ്യാട്ടൂർ :- കേസരിനായനാർ ചെറുകഥാ പുരസ്കാരം നേടിയ എൻ.വി. ദിവ്യക്ക് കുറ്റ്യാട്ടൂർ പൊതുജന ഗ്രന്ഥശാല അനുമോദനം നൽകി. ജില്ലാപഞ്ചായത്തംഗം ശ്രീമതി എൻ.വി. ശ്രീജിനി ഉദ്ഘാടനം ചെയ്തു.
കെ. പത്മാനാഭൻ മാസ്റ്റർ അദ്ധ്യഷത വഹിച്ച ചടങ്ങിൽ കുറ്റ്യാട്ടൂർ എ.യു.പി സ്കൂൾ പ്രഥാനാദ്ധ്യാപിക കെ.കെ. അനിത ടീച്ചർ, എ.രാഘവൻ മാസ്റ്റർ, പ്രേരക് സി. പത്മജ എന്നിവർ സംസാരിച്ചു.
എ.പ്രഭാകരൻ മാസ്റ്റർ സ്വാഗതം ആശംസിച്ച ചടങ്ങിന് കെ.അജയകുമാർ നന്ദി രേഖപെടുത്തി.