ബി ജെ പി ചെക്കിക്കാട് ബൂത്ത് കമ്മിറ്റി വിജയികളെ അനുമോദിച്ചു

 


കുറ്റ്യാട്ടൂർ:- പഴശ്ശി BJP  ചെക്കിക്കാട് ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു .ബി ജെ പി ജില്ലാ ജനറൽ സിക്രട്ടറി ബിജു ഏളക്കുഴി ഉപഹാര സമർപ്പണം നടത്തി. ബൂത്ത് പ്രസിഡൻ്റ്  ജോതി വിശ്വനാഥൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം പ്രസിഡൻ്റ് സുമേഷ് എസ്, മണ്ഡലം ജനറൽ സിക്രട്ടറി ശ്രീഷ് മീനാത്ത് ,ട്രഷറർ ബാബുരാജ് രാമത്ത്,  ഏരിയ വൈസ് പ്രസിഡൻ്റ് ഷിജിനാ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.  

ഭാരത് സ്കൗട്ട്& ഗൈഡ്സ് 2021_ 2022 വർഷത്തെ രാജ്യ പുരസ്കാർ നേടിയ അലോഷ് കൃഷണ ,  തമിഴ് നാട്ടിൽ വെച്ച് നടന്ന സൗത്ത്& വെസ്റ്റ് ചെസ് ബോക്സിങ്ങ് ചാമ്പ്യൻ ഷിപ്പ് 2022   ജൂനിയർ വനിതാ വിഭാഗം ഗോൾഡ് മെഡൽ നേടിയ സഞ്ജന പ്രകാശ് യൂത്ത് വനിതാ വിഭാഗം ഗോൾഡ് മെഡൽ നേടിയ നന്ദന ആർപ്പാത്ത് , സീനിയർ വിഭാഗം ഗോൾഡ് മെഡൽ നേടിയ ആർദ്ര തോപ്രത്ത്     

ചെക്കിക്കാട് ബൂത്ത് പരിധിയിൽ എൽ എസ്സ് എസ്സ് നേടിയ  ധ്രുവ കെ  ,നേഹ ലക്ഷ്മി  യു എസ്സ് എസ്സ് നേടിയ അനിരുദ്ധ് എം വി   , എസ് എസ് എൽ സി  പരീക്ഷക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ കീർത്തന കെ പി , അലോഷ് കൃഷ്ണ അഭിറാം യു മികച്ച വിജയം നേടിയ ദേവിക എ വി ,ദിൻ രാജ് സി ,പ്ലസ് ടു   മുഴുവൻ എ പ്ലസ് നേടിയ രിതിക രാജേഷ  മികച്ച വിജയം നേടിയ നക്ഷത്ര പി  കൃഷ്ണേന്ദു പി ,ഐശ്വര്യ എസ് അരിയേരി  തുടങ്ങി മുപ്പത്തി ഏഴ് പേരെ അനുമോദിച്ചു . ഇനിയും മികച്ച വിജയങ്ങൾ നേടി നാടിൻ്റെ മുത്തുമണികളായി സംസ്കാരത്തിൻ്റെ കാവലാളായി മാറാൻ കഴിയട്ടെ എന്ന് ബിജു ഏളക്കുഴി ആശംസിച്ചു.



Previous Post Next Post