കൊളച്ചേരി പഞ്ചായത്ത് പൊതുശ്മ്ശാനത്തിന്റെ ശോചനീയാവസ്ഥ; യൂത്ത് കോൺഗ്രസ് കൊളച്ചേരി മണ്ഡലം കമ്മിറ്റി നിവേദനം നൽകി


കൊളച്ചേരി :-
കൊളച്ചേരി പഞ്ചായത്തിലെ 16 വാർഡിൽ സ്ഥിതിചെയ്യുന്ന പഞ്ചായത്ത് പൊതു ശ്മശാനത്തിന്റെ ശോചനീയാവസ്ഥ ഉടനടി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യൂത്ത് കോൺഗ്രസ് കൊളച്ചേരി മണ്ഡലം കമ്മിറ്റി  പഞ്ചായത്ത് പ്രസിഡന്റിനും , സെക്രട്ടറിക്കും നിവേദനം നൽകി. 

യൂത്ത് കോൺഗ്രസ് ജില്ലാ കമ്മി അംഗം യഹ്യ പള്ളിപ്പറമ്പ് , മണ്ഡലം വൈസ് പ്രസിഡന്റ് റൈജു, ജനറൽ സെക്രട്ടറിമാരായാ പ്രവീൺ , ശ്രീജേഷ് കൊളച്ചേരി ബൂത്ത് പ്രസിഡന്റ്  ഷംസു കൂളയാൽ എന്നിവർ ചേർന്നാണ് പരാതി നൽകിയത് . 

പ്രസ്തുത വിഷയത്തിൽ പഞ്ചായത്ത് സത്വരനടപടികൾ ഉടനടി സ്വീകരിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി അബ്ദുൾ മജീദും , സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ ബാലസുബ്രമണ്യവും സംഘത്തിന് ഉറപ്പ് നൽകി.



Previous Post Next Post