കണ്ണൂർ: - തളിപ്പറമ്പ് നിയോജക മണ്ഡലം എം എൽ എ യും നിലവിലെ മന്ത്രിയുമായ ശ്രീ എം.വി.ഗോവിന്ദൻ മാസ്റ്റർക്ക് പുതിയ പാർട്ടി നിയോഗം.നിലവിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണൻ അസുഖം മൂലം സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞതോടെ പുതിയ സെക്രട്ടറിയായി ശ്രീ എം വി ഗോവിന്ദൻ മാസ്റ്ററെ നിയമിക്കാൻ പാർട്ടി തീരുമാനിച്ചു. നിലവിൽ സംസ്ഥാന തദ്ദേശ സ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രിയാണ് ഇദ്ദേഹം.
ഇതോടെ തളിപ്പറമ്പ് നിയോജക മണ്ഡലം എം എൽ എ CPM ൻ്റെ സംസ്ഥാന സെക്രട്ടറിയും നിയോജക മണ്ഡലം ഉൾപ്പെടുന്ന കണ്ണൂർ ലോകസഭാ അംഗം ശ്രീ കെ സുധാകരൻ എംപി കോൺഗ്രസ്സ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയായ KPCC യുടെ അധ്യക്ഷനുമാണ്.
ശ്രീ എം വി ഗോവിന്ദൻ മാസ്റ്റർ സംസ്ഥാന സെക്രട്ടറിയായി ചുമതലയേൽക്കുന്നതോടെ മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വരികയും പ്രവർത്തനമേഖല തിരുവനന്തപുരത്തേക്ക് മാറ്റേണ്ടതായും വരും.
പാർട്ടിയുടെ തലപ്പത്ത് ഇരിക്കുക എന്നത് ഭാരിച്ച ഉത്തരവാദിത്വം തന്നെയാണ്. മുഴുവൻ സമയം പാർട്ടി ആസ്ഥാനത്തും സംഘടനാ പ്രവർത്തനങ്ങളിലുമായി ജനപ്രതിനിധികൾ മുഴുകുമ്പോൾ നിയോജമണ്ഡലങ്ങളിൽ സാനിധ്യം ഉണ്ടാവുന്നത് കുറയാനാണ് സാധ്യത. ജനപ്രതിനിധികൾ പങ്കെടുക്കേണ്ട പല പരിപാടികളിലും മീറ്റിംങ്ങുകളിലും ഇത് കാരണം പലപ്പോഴും പങ്കെടുക്കാൻ സാധിക്കാത്ത സ്ഥിതിയും ഉണ്ടാവാനിടയുണ്ട്.
എന്തായാലും തളിപ്പറമ്പ് നിയോജക മണ്ഡലത്തിൻ്റെ എം എൽ എ യും എം പി യും പാർട്ടി അമരത്തേക്ക് വന്നതോടെ ജനക്ഷേമ പ്രവർത്തനങ്ങൾക്കൊപ്പം പാർട്ടിയെയു മുന്നോട്ട് നയിക്കേണ്ട ഭാരിച്ച ചുമതല കൂടിയാണ് ജനപ്രതിനിധികൾക്ക് ഉള്ളത്.