വിദ്യാർത്ഥികളെ അനുമോദിച്ചു

 



നാറാത്ത്:-നാറാത്ത് ഗ്രാമ പഞ്ചായത്തിലെ കമ്പിൽ വാർഡ് 17ഉൾപ്പെടുന്ന SSLC,+2, ഡിഗ്രി 2021:2022 വർഷകാലം വിജയിച്ച 80 വിദ്യാർത്ഥികളെ അനുമോദിക്കുകയും. ലഹരിക്കെതിരെ രക്ഷിതാകൾക്കും വിദ്യാർത്ഥികൾക്കും ബോധവൽക്കരണവും നടത്തി.വാർഡ് 17ലെ കുടുംബ ശ്രീ യുടെയും വാർഡ് മെമ്പർ സൈഫുദ്ദീൻ നാറാത്തിന്റെയും നേതൃത്യത്തിലാണ് പരിപാടി സംഘടപ്പിച്ചത്. 

വാർഡ് മെമ്പർ സൈഫുദ്ദീൻ നാറാത്തിന്റെ അധ്യക്ഷതയിൽ മയ്യിൽ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ ടി. പി. സുമേഷ് ഉൽഘാടനം ചെയ്തു.ബ്ലോക്ക് മെമ്പർ നികേത്, പി. പി സുബൈർ, എ. പി അബ്ദുള്ള, ഷാജർ മാസ്റ്റർ, ശ്രീശൻ HC, സായിദ. പി പി, ഷബ്‌നാബി. സി. കെഎന്നിവർ ആശംസയും , cds മെമ്പർ ഖൈറുന്നിസ. കെ സ്വഗതവും, റഫീന. കെ. സി നന്ദിയും പറഞ്ഞു

Previous Post Next Post