ഓണാഘോഷവും കുടുംബ മേളയും നടത്തി

 



ചേലേരി:- ചേലേരി എൻ.എസ്.എസ്. കരയോഗം നടത്തിയ ഓണാഘോഷവും കുടുംബ മേളയും എൻ.എസ്.എസ്. തളിപ്പറമ്പ് താലൂക്ക് യൂനിയൻ പ്രസിഡന്റ് സി. ഭാസ്കരൻ മാസ്റ്റർ ഉദ്ഘാടന ചെയ്തു എസ്  എസ്എൽ.സി, പ്ലസ് 2 ഉന്നത വിജയികളെ അനുമോദിക്കുകയും ചെയ്തു.

 കരയോഗം പ്രസിഡണ്ട് കെ.വി. കരുണാകരൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂനിയൻ വൈസ് പ്രസിഡണ്ട് അഡ്വ: എം. എം.ഷജിത്ത് ക്ഷീര കർഷക അവാർഡ് നേടിയ കെ.രാഘവനെ ആദരിച്ചു. താലൂക്ക് വനിതാ യൂനിയൻ പ്രസിഡണ്ട് എം.ബി. ഓമന ,കരയോഗം സെക്രട്ടരി സി.കെ. ജനാർദ്ദനൻ നമ്പ്യാർ, കണ്ണാടിപ്പറമ്പ് കരയോഗം സെക്രട്ടരി എം.വി. ജനാർദ്ദനൻ നമ്പ്യാർ, പി. സരള , പി.കെ. കുട്ടികൃഷ്ണൻ , പി.എം. മോഹൻദാസ് , എം.വി. കരുണാകരൻ മാസ്റ്റർ, കെ. ബീന എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലാപരിപാടികൾ അവതരിപ്പിച്ചു.




Previous Post Next Post