കണ്ണാടിപ്പറമ്പ്:-നാറാത്ത് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സീതി സാഹിബ് അക്കാദമിയ പാഠശാല 2022 സെപ്റ്റംബർ 12 രാത്രി 7 മണിക്ക് കണ്ണാടിപ്പറമ്പ് സി എച്ച് സൗധത്തിൽ വെച്ച് നടക്കും.
മുസ്ലിം യൂത്ത് ലീഗ് നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് ഷാജിർ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ മുസ്ലിം യൂത്ത് ലീഗ് അഴീക്കോട് മണ്ഡലം സെക്രട്ടറി അഷ്കർ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം നിർവഹിക്കും.
മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സീനിയർ വൈ പ്രസിഡണ്ട് സി പി റഷീദ്, അഫ്സൽ രാമന്തളി ക്ലാസ്സ് അവതരണം നടത്തും.