മയ്യിൽ:- ബൈക്കിലെത്തിയ സംഘം യുവതിയുടെ രണ്ടര പവന്റെ മാല കവർന്നു ചട്ടുകപ്പാറ വേശാല മുക്കിലെ ദാമോദരന്റെ ഭാര്യ പയ്യാട്ട് ഹൗസിൽ ഓമന (47) യുടെ മാലയാണ് കവർന്നത്.ഇന്നലെ വൈകുന്നേരം 6.45 ഓടെയാണ് സംഭവം. മഴ യുള്ള നേരത്ത്കടയിൽ നിന്ന് സാധനങ്ങളുമായി വീട്ടിലേക്ക് പോകുകയായിരുന്ന ഇവരുടെ പിന്നാലെ വഴി ചോദിച്ച് ബൈക്കിലെത്തിയ മഴക്കോട്ട് ധരിച്ച രണ്ടംഗ സംഘമാണ് മാല കവർന്ന് ബൈക്കിൽ രക്ഷപ്പെട്ടത്.
യുവതി ബഹളം വെച്ചെങ്കിലും മോഷ്ടാക്കൾ ബൈക്കിൽ അതിവേഗം ഓടിച്ച് രക്ഷപ്പെട്ടു.തുടർന്ന് മയ്യിൽ പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രദേശത്തെ നിരീക്ഷണ ക്യാമറാ ദൃശ്യത്തിൽ നിന്ന് മോഷ്ടാക്കൾ എത്തിയ ബൈക്ക് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.