അത്താഴക്കുന്ന്:-കഴിഞ്ഞ ദിവസം തോണി മറിഞ്ഞ് മരണപ്പെട്ട മൂന്ന് പേരിൽ അവശേഷിക്കുന്ന സഹദിൻ്റെ മൃതദേഹവും കണ്ടെത്തി. വളളുവൻ ക്കടവ് ഭാഗത്ത് ഇന്ന് രാവിലെ കരക്കടിഞ്ഞ നിലയിൽ മത്സ്യതൊഴിലാളികളാണ് സഹദിൻ്റെ മൃതദേഹം കണ്ടെത്തിയത്. സഹദിനെ കണ്ടെത്തുന്നതിനായി തൃശ്ശൂരിൽ നിന്ന് ദുരന്ത നിവാരണ സേനയും ഇന്നലെ രാത്രിയോടെ എത്തിയിരുന്നു.
ഇന്നലെ കാലത്ത് റമീസിന്റെയും, ഉച്ചതിരിഞ്ഞ് അഷ്ക്കറിന്റെയും മൃതദേഹം ലഭിച്ചിരുന്നു.ഇതോടെ തോണിയിൽ ഉണ്ടായിരുന്ന മൂന്നു പേരുടെയും മൃതദേഹം ലഭിച്ചു കഴിഞ്ഞു. റമീസിൻ്റ സംസ്കാരം ഇന്നലെ രാത്രിയോടെ നടന്നിരുന്നു.അഷ്കറിൻ്റെ സംസ്കാര ചടങ്ങുകൾ ഇന്നു നടക്കും.