മാട്ടൂൽ : മാട്ടൂൽ സൗത്ത് ബിസ്മില്ല ഹോട്ടലിന് സമീപം രാത്രിയിൽ നിർത്തിയിട്ട ബാദ്ഷ ബസിന്റെ എൻജിനിലേക്ക് കല്ലും മണ്ണും നിറയ്ക്കുകയും ചക്രത്തിന്‍റെ ബോൾട്ട് ഊരിയെടുക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവർ പഴയങ്ങാടി പോലീസിൽ പരാതി നൽകി.കഴിഞ്ഞദിവസമാണ് സംഭവം. ബസ് വർക്ക്ഷോപ്പിലേക്ക് മാറ്റി.