സ്ത്രീ സുരക്ഷാ-റോഡ് സുരക്ഷാ സന്ദേശങ്ങളുമായി ബാരിക്കേഡുകൾ കൈമാറി




കണ്ണൂർ:-ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ സ്ത്രീ സുരക്ഷാ-റോഡ് സുരക്ഷാ സന്ദേശങ്ങളടങ്ങിയ ബാരിക്കേഡുകൾ പോലീസിന് കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയിൽ നിന്നും സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ ഏറ്റുവാങ്ങി.

ജില്ലാ പഞ്ചായത്തിന്റെ 2021-2022 വാർഷിക പദ്ധതിയിൽ നിന്നും 10.74 ലക്ഷം രൂപ വിനിയോഗിച്ചാണ് ബാരിക്കേഡുകൾ നൽകിയത്. 72 ഡിവൈഡർ ബാരിക്കേഡുകളും ഒമ്പത് ആന്റി റയട്ട് ബാരിക്കേഡുകളുമാണ് നൽകിയത്. സ്ത്രീ സുരക്ഷ, റോഡ് സുരക്ഷ, പരിസ്ഥിതി സംരക്ഷണം, ലഹരി ബോധവത്കരണം എന്നിവയുടെ സന്ദേശങ്ങളാണ് ബാരിക്കേഡുകളിൽ എഴുതിയിട്ടുള്ളത്. അപകട സാധ്യത ഏറിയ സ്ഥലങ്ങളിൽ ഇവ സ്ഥാപിക്കും.

പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. ടി സരള, അഡ്വ. കെ കെ രത്‌നകുമാരി, അംഗം എൻ പി ശ്രീധരൻ, സിറ്റി പൊലീസ് എ സി പി ടി കെ രത്‌നകുമാർ, ടൗൺ പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ പി എ ബിനുമോഹൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ്ജ് ഇ എൻ സതീഷ് ബാബു തുടങ്ങിയവർ സംബന്ധിച്ചു.

Previous Post Next Post