കണ്ണാടിപ്പറമ്പ്:- കണ്ണാടിപ്പറമ്പ് ഗവ: ഹൈസ്കൂൾ എസ് എസ് പി സി യുടെ നേതൃത്വത്തിലുള്ള ത്രിദിന ചിരാത് ഓണം ക്യാമ്പിന് ലഹരി വിരുദ്ധ റാലിയോടെ സമാപനമായി. കണ്ണൂർ സിറ്റി എ ഡി എൻ ഒ കെ രാജേഷ് പതാക ഉയർത്തി. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ കെ താഹിറ ഉദ്ഘാടനം ചെയ്തു. മയ്യിൽ എസ് എച്ച് ഒ സുമേഷ് ടി പി മുഖ്യപ്രഭാഷണം നടത്തി. പി ടി എ പ്രസിഡന്റ് കെ. ബൈജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാനാധ്യാപകൻ ടി ഒ മുരളീധരൻ , സി പി ഒ കെ സജീവൻ , പ്രിൻസിപ്പൽ ഇ രാധാകൃഷണൻ, സീനിയർ അസിസ്റ്റന്റ് വി രമ ,സ്‌റ്റാഫ് സിക്രടറി കെ പി പ്രശാന്തൻ എന്നിവർ സംസാരിച്ചു. എ സി പി ഒ മീനാകുമാരി നന്ദി പറഞ്ഞു.
വ്യക്തിത്വ വികസന ക്ലാസുകൾ, പരേഡ് ഫിസിക്കൽ ട്രെയിനിങ്ങ് സർവ്വേ ഫീൽഡ്ട്രിപ് ലഹരി വിരുദ്ധറാലി, ഫീൽഡ് വിസിറ്റ് മുതലായവ ക്യാമ്പിന്റെ ഭാഗമായി നടന്നു.88 കേഡറ്റുകളാണ് ക്യാപിൽ പങ്കെടുത്തത്.ക്യാംപിൽ സജീവ സാന്നിധ്യമായി അമ്മക്കൂട്ടം ഭാരവാഹികളും അധ്യാപകരും രക്ഷാകർത്താക്കളും പങ്കെടുത്തു.