ലഹരിക്കെതിരെ കൈകോർത്ത് പാമ്പുരുത്തി മഹല്ലിലെ യുവത

 


പാമ്പുരുത്തി : വിദ്യാർഥികളെയും യുവജനങ്ങളെയും മാരകമായി മുറിവേൽപിക്കുന്ന ലഹരിയെന്ന വിപത്തിനെ നേരിടാൻ കൈകോർത്ത് പാമ്പുരുത്തി മഹല്ലിലെ യുവത. പാമ്പുരുത്തി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ലഹരിക്കെതിരെ ജനകീയ സമിതി രൂപീകരിച്ചത്. പാമ്പുരുത്തി തഅലീമുൽ ഇസ്‌ലാം മദ്രസയിൽ ചേർന്ന വിവിധ മത - രാഷ്ട്രീയ - സാമൂഹിക സംഘടനകളുടെ യോഗത്തിൽ വെച്ച് ജമാഅത്ത് കമ്മിറ്റി അംഗങ്ങൾക്ക് പുറമെ 15 പേരെയും ഉൾപ്പെടുത്തി 33 പേരടങ്ങുന്ന ജനകീയ സമിതി രൂപീകരിച്ചു.

മഹല്ല് ഉപദേശക സമിതി കൺവീനർ എം മമ്മു മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ മഹല്ല് ഖത്തീബ് അബ്ദുൽ വാരിസ് ദാരിമി യോഗം ഉദ്ഘാടനം ചെയ്തു. മഹല്ല് സെക്രട്ടറി എം അനീസ് മാസ്റ്റർ ആമുഖ ഭാഷണം നടത്തി. എം ഉബൈദ്, കലാം മൗലവി, കെ.പി ഇബ്രാഹിം മാസ്റ്റർ, അമീർ ദാരിമി, ഹനീഫ ഫൈസി, എം അബ്ദുൽ അസീസ്, സാലിം ബാഖവി, വി.കെ ജാഫർ തുടങ്ങിയവർ സംസാരിച്ചു. മഹല്ല് പ്രസിഡൻ്റ് വി.ടി മുഹമ്മദ് മൻസൂർ സ്വാഗതവും സിറാജ് വി.ടി നന്ദിയും പറഞ്ഞു.

Previous Post Next Post