കണ്ണാടിപ്പറമ്പ്: -എ.വി.വിനോദ് കുടുംബ സഹായ നിധിയിലേക്ക് ശ്രീ നാരായണ ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ വകയായുള്ള തുക കണ്ണൂർ ഭക്തിസംവർദ്ദിനിയോഗം വൈസ് പ്രസിഡൻ്റ് ടി.കെ.രാജേന്ദ്രൻ വിനോദ് കുടുംബസഹായ കമ്മിറ്റി ചെയർമാൻ എൻ.ഇ.ഭാസ്കര മാരാർക്ക് കൈമാറി.ചടങ്ങിൽ സഹായകമ്മിറ്റി കൺവീനർ ടി.രാമകൃഷ്ണൻ, ട്രഷറർ പി.പി.സത്യനാഥൻ, ട്രസ്റ്റ് പ്രസിഡൻറ് ബിജു പട്ടേരി, കെ.വി.ഉണ്ണികൃഷ്ണൻ, ഒ.ഷിനോയ് എന്നിവർ പങ്കെടുത്തു