എയ്ഞ്ചൽ റോസ് ജെറിക്ക് മൂന്നാം റാങ്കിന്റെ തിളക്കം

 



തളിപ്പറമ്പ്:- സി.ബി.എസ്.ഇ. അഖിലേന്ത്യാതലത്തിൽ നടത്തിയ പത്താം ക്ലാസ് പരീക്ഷയിൽ സാൻജോസ് സ്കൂൾ വിദ്യാർഥിനി എയ്ഞ്ചൽ റോസ് ജെറിക്ക് മൂന്നാം റാങ്ക്. പുനർമൂല്യനിർണയത്തിലാണ് 500-ൽ 498 മാർക്ക് വാങ്ങി ദേശീയതലത്തിൽ മൂന്നാം റാങ്ക് നേടിയത്.

കണ്ണൂർ, കാസർകോട് ജില്ലാതലത്തിൽ ഒന്നാം റാങ്കുണ്ട് ഈ മിടുക്കിക്ക്. ആദ്യ ഫലപ്രഖ്യാപനത്തിൽ 494 മാർക്കാണ് ലഭിച്ചത്. 2019-ൽ സഹോദരി അൽഫോൻസ് റോസ് ജെറിയും ദേശീയതലത്തിൽ മൂന്നാംറാങ്ക് നേടിയിരുന്നു. അധ്യാപകനായ ജെറി തോമസിന്റെയും ഡോ. സീമ ജെറിയുടെയും മകളാണ്.

Previous Post Next Post