കുറ്റ്യാട്ടൂർ: - ഒക്ടോബർ 12,13 തീയ്യതികളിൽ ചട്ടുകപ്പാറ ബേങ്ക് ഹാളിൽ നടക്കുന്ന ഇരിക്കൂർ ബ്ലോക്ക് ക്ഷീര കർഷക സംഗമത്തിൻ്റെ ഭാഗമായി കുറ്റ്യാട്ടൂർ ക്ഷീരോത്പാദക സഹകരണ സംഘത്തിന് (താഴെ കരാറമ്പ്) സമീപം കന്നുകാലി പ്രദർശനം സംഘടിപ്പിച്ചു.
കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. നിജിലേഷ് ഉൽഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ യു.മുകുന്ദൻ അദ്ധ്യക്ഷ്യം വഹിച്ചു .മാണിയൂർ ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡണ്ട് കെ.രാമചന്ദ്രൻ ,ബ്ലോക്ക്ക്ഷീരവികസന ഓഫീസർ വി.ആദർശ്, കുറ്റ്യാട്ടൂർ ക്ഷീര സംഘം പ്രസിഡണ്ട് കെ.സി.രമേശൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.കുറ്റ്യാട്ടൂർ ക്ഷീര സംഘം സെക്രട്ടറി എ.പി. സജിത്ത് സ്വാഗതം പറഞ്ഞു. ഡയരക്ടർ കുനിയിൽ ശശിധരൻ നന്ദി രേഖപ്പെടുത്തി.
കന്നുകാലി പ്രദർശനത്തിൽ ഒന്നാം സ്ഥാനം സവിത, രണ്ടാം സ്ഥാനം യു.സുരേന്ദ്രൻ കന്നുകുട്ടി പ്രദർശനം ഒന്നാം സ്ഥാനം യു.സുരേന്ദ്രൻ, രണ്ടാം സ്ഥാനം എൻ.വി.ഷിജു എന്നിവർ നേടി.