കൊളച്ചേരി :-കൊളച്ചേരിപ്പറമ്പ് ആലുംകുണ്ട് ശ്രീമുത്തപ്പൻ ക്ഷേത്രത്തിലെ ഈ വർഷത്തെ പുത്തരി വെള്ളാട്ട മഹോത്സവം 2022 ഒക്ടോബർ 29 ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ ആഘോഷിക്കുന്നു.
മുത്തപ്പൻ ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനത്തിന്റെ ഭാഗമായി ശ്രീ കോവിൽ കരിങ്കൽ പാകി തുടർന്നുള്ള നവീകരണ പ്രവർത്തനങ്ങൾ (നടപ്പന്തലിന്റെ പഴകിയ ആസ്ബറ്റോസ് ഷീറ്റ് മാറ്റി സ്ഥാപിക്കൽ, തിരുമുറ്റത്ത് പഴകിയ ഇന്റർലോക്ക് മാറ്റി സ്ഥാപിക്കൽ തുടങ്ങിയവ) ആരംഭിക്കാനിരിക്കുകയാണ്. ഇതിനായി മുഴുവൻ ഭക്തജനങ്ങളു ടെയും അകമഴിഞ്ഞ സാമ്പത്തിക സഹായവും സഹകരണവും കമ്മിറ്റി ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു.