സമ്പൂർണ കുഷ്ഠ രോഗ നിയന്ത്രണ പരിപാടി; അധ്യാപകർക്കായി പരിശീലനം സംഘടിപ്പിച്ചു


കുറ്റ്യാട്ടൂർ :-
സമ്പൂർണ കുഷ്ഠ രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി കുട്ടികളിലെ കുഷ്ഠ രോഗം നേരത്തെ കണ്ടെത്തുന്നതിനും ചികിൽസ ഉറപ്പുവരുത്തുന്നതിനും രോഗ പകർച്ച തടയുക ലക്ഷ്യത്തോടെ നടപ്പാക്കുന്ന ബാ ലമിത്രയുടെ സ്കൂൾ അധ്യാപ കർക്കുള്ള പരിശീലനം കുറ്റ്യാട്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്നു.

 കുടുംബരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.വിജിത്ത് എംപി ഉദ്ഘാടനം ചെയ്തു. LHI ദീപ അധ്യക്ഷത വഹിച്ചു.ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഷിഫ, ജെ പി എച്ച് എൻ  ബീന എന്നിവർ ബലമിത്രയേ കുറിച്ച് ക്ലാസ്സ്‌ എടുത്തു.,  ജെഎച്ച് ഐ ഷംനജ്, ജെ പി എച്ച് എൻ  പദ്മിനി, ജിജിന തുടങ്ങിയവർ  പങ്കെടുത്തു.

കുട്ടികളിലെ പ്രാഥമക പരിശോധന പൂർത്തിയാക്കി 31ന് മുൻപായി വിവരങ്ങൾ ആരോഗ്യ വകുപ്പിന് കൈമാറണം.




Previous Post Next Post