പെരുമാച്ചേരി :- പെരുമാച്ചേരി അംഗനവാടി കനാൽ റോഡ് കാടുപിടിച്ചു കിടക്കുന്നത് ദുരിതത്തിലാവുന്നു.നിരവധി സ്കൂൾ ,അംഗനവാടി കുട്ടികൾ നിരവധി പേർ ദിനംപ്രതി സഞ്ചരിക്കുന്ന ഈ കനാൽ റോഡിൻ്റെ രണ്ടു ഭാഗത്തും കാടുപിടിച്ചു കിടക്കുന്നത് വൻ അപകടമാണ് പതിയിരിക്കുന്നത്.
സ്കൂളിലേക്കും അംഗൻവാടിയിലേക്കും പോക്കുന്ന വഴി നടന്ന് പോകാൻ വളരേബുദ്ധിമുട്ടിയാണ് കുട്ടികളും നാട്ടുകാരും പോകുന്നത്. കാടിന്റെ സൈഡിൽ തെരുവുനായ ശല്യവും ഉണ്ട്. ബന്ധപ്പെട്ടവർ ഇടപെട്ട് ദുരിതത്തിന് അറുതി വരുത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.