മയ്യിൽ കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയത്തിൽ മയക്ക് മരുന്ന് വ്യാപന വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു



മയ്യിൽ:-  
കേരളം ഒറ്റക്കെട്ടായി തുടക്കം കുറിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയത്തിൽ നടന്ന ചടങ്ങിൽ കണ്ണുർ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ രാജീവ് എ.പി വിഷയാവതരണം നടത്തി.

കൗമാരക്കാരായ വിദ്യാർത്ഥികളെയാണ് മയക്കുമരുന്ന് മാഫിയ പ്രധാനമായും ലക്ഷ്യം വെക്കുന്നതിനാൽ നമ്മുടെ രക്ഷിതാക്കളും, പൊതുസമൂഹവും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളോടൊപ്പം മറ്റു കുട്ടികളെയും ചേർത്ത് പിടിച്ചു ലഹരി മാഫിയ വിരിച്ച വലയിൽ പെടാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. പുകയില ഉല്പന്ന ഉപയോഗത്തിലൂടെയാണ് നമ്മുടെ കുട്ടികൾ മയക്കുമരുന്നിന് അടിമകളാകുന്നത്. അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർന്ന് നടന്ന ചർച്ചയിൽ പി.വി ശ്രീധരൻ മാസ്റ്റർ, കെ.പി ചന്ദ്രൻ മാസ്റ്റർ, കെ.വി യശോദ ടീച്ചർ, വി.പി ബാബുരാജ് എന്നിവർ സംസാരിച്ചു.കെ.കെ ഭാസ്ക്കരൻ (പ്രസി.സി.ആർ.സി) അധ്യക്ഷത വഹിച്ചു. പി.കെ പ്രഭാകരൻ(സെക്ര. സി.ആർ.സി) സ്വാഗതവും കെ.സജിത നന്ദിയും രേഖപ്പെടുത്തി.





Previous Post Next Post