കൊളച്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാഹുൽ രാമചന്ദ്രൻ ട്രാൻസ്ഫർ ആവുന്നു ; ടി പി ഉണ്ണികൃഷണൻ പുതിയ സെക്രട്ടറി


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാഹുൽ രാമചന്ദ്രന് സ്ഥലം മാറ്റം. മൂന്നു വർഷമായി കൊളച്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരുന്ന ഇദ്ദേഹം നാറാത്തേക്കാണ് സ്ഥലം മാറി പോവുന്നത്.

മലപ്പട്ടം സ്വദേശിയും നിലവിലെ പയ്യാവൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായ ടി പി ഉണ്ണികൃഷ്ണൻ അടുത്ത ആഴ്ചയോടെ പുതിയ സെക്രട്ടറിയായി കൊളച്ചേരിയിൽ ചുമതലയേൽക്കും.

കണ്ണൂർ തളാപ്പ് സ്വദേശിയായ രാഹുൽ രാമചന്ദ്രൻ തൻ്റെ ഔദ്യോഗിക പദവി ജനകീയവും സ്തുതർഹവുമായി നിർവ്വഹിച്ചാണ് കൊളച്ചേരി പഞ്ചായത്തിൽ നിന്നും പടിയിറങ്ങുന്നത്. കോവിഡ് മഹാമാരിക്കാലത്തും പ്രളയ ദുരിതകാലത്തും സർക്കാർ സംവിധാനങ്ങളെ ഉചിതമായി പ്രയോജന പ്പെടുത്താനും ദുരിതബാധിതർക്ക് അത്താണിയാവാനും ഈ ഉദ്യോഗസ്ഥന് സാധിച്ചിട്ടുണ്ട്. പഞ്ചായത്ത് ഭരണസമിതിയുമായി കൈകോർത്ത് നാടിൻ്റെ വികസനത്തിന് ഉതകുന്ന പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഈ ഉദ്യോഗസ്ഥൻ്റെ സേവനം ഇനി നാറാത്ത് പഞ്ചായത്തിൻ്റെ വികസന പ്രവർത്തനങ്ങൾക്ക് മുതൽകൂട്ടാവും.ഒറപ്പൊടി സ്വദേശിയായ ശ്രീകലയാണ് ഇദ്ദേഹത്തിൻ്റെ ഭാര്യ.


Previous Post Next Post