ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി നരേന്ദ്ര മോദി ജന്മദിനം ആഘോഷിച്ചു


 കൊളച്ചേരി: - ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72 ആം ജന്മദിനാഘോഷം 17/09/22 മുതൽ 02/10/22 വരെ വിവിധ പരിപാടികളോടെ സമുചിതമായ് ആഘോഷിച്ചു.

   വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുക, ജലാശയങ്ങൾ ശുചീകരിക്കുക, പ്രാദേശീക ഉത്പന്നങ്ങളും ഖാദി ഉത്പന്നങ്ങളും വിപുലമായ് വാങ്ങുക എന്നിങ്ങനെയുള്ള പരിപാടികൾ ബൂത്തടിസ്ഥാനത്തിൽ നടന്നു.

   ഗാന്ധി ജയന്തിയും മോദിജിയുടെ ജന്മദിനാഘോഷ പരിപാടികളുടെ സമാപന ദിവസവും ആയ ഇന്ന് ഈ ശാനമംഗലം ക്ഷേത്രക്കുളം ശുചീകരിക്കുകയും വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. പ്രസ്തുത പരിപാടി ഈ ശാനമംഗലം  ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ ഷാജി.എസ്. മാരാർ ഉദ്ഘാടനം ചെയ്തു

 ഗാന്ധി ദർശനത്തിന്റെ കാലീക പ്രസക്‌തിയേ പറ്റിയും നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭാരതം ലോക രാഷ്ട്രങ്ങളുടെ നേതൃസ്ഥാനത്തേക്ക് ഉയരുന്നതിനേ പറ്റിയും ഷാജി.എസ്. മാരാർ വിശദമായ് സംസാരിച്ചു.

  ബി. ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണൻ അധ്യക്ഷം വഹിക്കുകയും ജനറൽ സെക്രട്ടറി ദേവരാജൻ പി.വി. സ്വാഗതമാശംസിക്കുകയും ചെയ്തു. വാർഡ് മെംബർ ഗീത വി.വി., വേണു ഗോപാൽ പി.വി., രാജൻ എം.വി., ബിജു . പി , പ്രതീപൻ ടി.എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.



Previous Post Next Post