കണ്ണാടിപറമ്പ് :- അഖില കേരള യാദവ സഭ കണ്ണാടിപറമ്പ് യുണിറ്റ്, കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ, ശ്രവണ ഓഡിയോളജി സ്പീച്ച് തറാപ്പി ക്ലിനിക് എന്നിവർ സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.
ക്യാമ്പ് പുലീപ്പി ഹിന്ദു എൽ പി സ്കൂളിൽ വെച്ച് അഴിക്കോട് എം എൽ എ. കെ വി സുമേഷ് ഉദ്ഘാടനം ചെയ്യുകയും, വിശിഷ്ട അതിഥി നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ ക്യാമ്പിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തു. AKYS കണ്ണാടിപറമ്പ് യുണിറ്റ് പ്രസിഡന്റ് എ പ്രകാശൻ അധ്യക്ഷത വഹിച്ചു.
ഓഡിയോളജിസ്റ്റ് ശ്രുതി കേൾവി സംബന്ധമായ വിഷയത്തെ കുറിച്ചും, പി സി ദിനേശൻ മാസ്റ്റർ ജീവിതശൈലിയും രോഗവും എന്നതിനെ ആസ്പദമാക്കിയും, സഭയുടെ പ്രവർത്തനത്തെ കുറിച്ച് വി വി പവിത്രൻ മാസ്റ്ററും സംസാരിച്ചു. AKYS കണ്ണാടിപറമ്പ് യുണിറ്റ് സെക്രട്ടറി കെ രഘുനാഥൻ സ്വാഗതം പറയുകയും ട്രഷറർ കെ വി മധുസൂദനൻ നന്ദിയും പറഞ്ഞു.