മയ്യിൽ:- ഉദയ ആർട്ട്സ്& സ്പോർട്സ് ക്ലബ്ബ് കൃഷ്ണപിള്ള സ്മാരക വായനശാല കണ്ടക്കൈയുടെ നേതൃത്വത്തിൽ നിർമിച്ച വോളിബോൾ കോർട്ടിന്റെ ഉദ്‌ഘാടനം മയ്യിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി രാമചന്ദ്രൻ നിർവഹിച്ചു.
വായനശാല പ്രസിഡൻറ് ടി.കെ ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി കെ.നിജിൻ സ്വാഗതവും എം.സനീഷ് നന്ദിയും പറഞ്ഞു.