കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ, ബാലസഭ എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു


കൊളച്ചേരി :- 
കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ, ബാലസഭ എന്നിവയുടെ ആഭിമുഖ്യത്തിൽ  ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.ക്യാമ്പയിൻ്റെ ഭാഗമായി ലഹരി വിരുദ്ധ ക്ലാസും പ്രതിജ്ഞയും ലഹരിവിരുദ്ധ പ്രചാരണ ജാഥയും  സംഘടിപ്പിക്കപ്പെട്ടു.

പഞ്ചായത്ത് ഓഫീസ് ഹാളിൽ നടന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഉദ്ഘാടനം കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ പി അബ്ദുൾ മജീദ് നിർവ്വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൻ അസ്മ കെ വി അധ്യക്ഷത വഹിച്ചു. അഡ്വ. ഹരീഷ് കൊളച്ചേരി ലഹരി വിരുദ്ധ ക്ലാസെടുത്തു.


തുടർന്ന് കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം സജിമ ലഹരിവിരുദ്ധ പ്രതിജ്ഞ ചെല്ലിക്കൊടുത്തു.വാർഡ് മെമ്പർമാരായ കെ ബാലസുബ്രഹ്മണ്യം, കെ പി അബ്ദുൾ സലാം, നിസാർ എൽ,കെ പി നാരായണൻ, സീമ കെ പി , സമീറ സിവി, സുമയ്യത്ത് എൻ പി, അജിത ഇ.കെ ,കൊളച്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാഹുൽ രാമചന്ദ്രൻ ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് ബാബു കെ തുടങ്ങിയവർ സന്നിഹിതരായിരുന്നു.ചടങ്ങിന് അസി.സെക്രട്ടറി ഷിഫിലുദ്ധീൻ സ്വാഗതവും CDS ചെയർപേഴ്സൺ പി കെ ദീപ നന്ദിയും പറഞ്ഞു.

തുടർന്ന് കൊളച്ചേരി മുക്കിൽ നിന്നും കമ്പിലേക്ക് ലഹരി വിരുദ്ധ പ്ലക്കാർഡുകളുയർത്തി  ജാഥ നടത്തി.ജാഥയ്ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ,എക്സൈസ്, പോലീസ് വകുപ്പ് ജീവനക്കാർ എന്നിവർ നേതൃത്വം നൽകി. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ആരോഗ് പ്രവർത്തകർ,ആശാ വർക്കർമാർ, വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവർ ലഹരി വിരുദ്ധ സന്ദേശത്തിനായി നടത്തിയ ജാഥയിൽ അണിചേർന്നു. കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരവും സംഘടിപ്പിക്കപ്പെട്ടു.






Previous Post Next Post